മാള: അടിയന്തരാവസ്ഥയിൽ ജയിൽ ശിക്ഷ അനുഭവിച്ച പോൾ കോക്കാട്ടിനെ കല്ലേറ്റുങ്കരയിലെ വീട്ടിലെത്തി എൽ.ജെ.ഡി.യുടെ പ്രവർത്തകർ ആദരിച്ചു. അടിയന്തരാവസ്ഥയിൽ ജയിൽ ശിക്ഷ അനുഭവിച്ചവരിൽ ജില്ലയിൽ ജീവിച്ചിരിക്കുന്ന രണ്ട് പേരിൽ ഒരാളാണ് പോൾ കോക്കാട്ട്. ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി, സംസ്ഥാന കമ്മിറ്റി അംഗം കെ.സി വർഗീസ്, എസ്.ജെ വാഴപ്പിള്ളി, ജോർജ്ജ് കുര്യാപ്പിള്ളി തുടങ്ങിയവർ പങ്കെടുത്തു.