തൃശൂർ: 10 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചപ്പോൾ മൂന്ന് പേരുടെ ഫലം നെഗറ്റീവായി. രോഗബാധയുണ്ടായ പത്ത് പേരിൽ ഏഴ് പേർ വിദേശത്തു നിന്ന് വന്നവരും ഒരാൾ തമിഴ്‌നാട്ടിൽ നിന്നും ഒരാൾ ഗുജറാത്തിൽ നിന്നും വന്നവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇതോടെ മൊത്തം ചികിത്സയിലുള്ളവരുടെ എണ്ണം 134 ആയി. പൊയ്യ സ്വദേശിനിയായ തൃശൂർ കോർപറേഷൻ ആരോഗ്യവിഭാഗത്തിലെ ഓഫീസ് ജീവനക്കാരിക്കാണ് (33 വയസ് ) സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവർ

ജൂൺ അഞ്ചിന് ഒമാനിൽ നിന്ന് വന്ന പറപ്പൂർ സ്വദേശി (28, പുരുഷൻ)

ജൂൺ 20 ന് സൗദി അറേബ്യയിൽ നിന്ന് വന്ന കുന്നംകുളം സ്വദേശി (59, പുരുഷൻ)

ജൂൺ 23 ന് തിരുനെൽവേലിയിൽ നിന്ന് വന്ന തെക്കുംകര സ്വദേശി (49 , പുരുഷൻ)

ജൂൺ 10 ന് കുവൈറ്റിൽ നിന്ന് വന്ന മേലൂർ സ്വദേശി (42, പുരുഷൻ)

ജൂൺ 13 ന് കുവൈറ്റിൽ നിന്ന് വന്ന വരന്തരപ്പിള്ളി സ്വദേശി (2, പുരുഷൻ)

ജൂൺ 11 ന് ഗുജറാത്തിൽ നിന്ന് വന്ന കാട്ടൂർ സ്വദേശി (46, പുരുഷൻ)

ജൂൺ 12 ന് കുവൈറ്റിൽ നിന്ന് വന്ന കാട്ടൂർ സ്വദേശി (46 , പുരുഷൻ)

ജൂൺ 17 ന് ബഹറൈനിൽ നിന്ന് വന്ന കരിക്കാട് സ്വദേശി (36, പുരുഷൻ)

ജൂൺ 21 ന് മസ്‌ക്കറ്റിൽ നിന്ന് വന്ന തൃക്കൂർ സ്വദേശി (37, പുരുഷൻ)

കൊവിഡ് ജില്ലയിൽ

134 പേർ ചികിത്സയിൽ

മറ്റ് ജില്ലകളിൽ തൃശൂർ സ്വദേശികൾ

6 പേർ

നിരീക്ഷണത്തിൽ

16,435 പേർ

പുതുതായി ആശുപത്രിയിൽ

24 പേർ

രോഗമുക്തർ 8 പേർ

പുതുതായി നിരീക്ഷണത്തിൽ

1669 പേർ

ഒഴിവാക്കിയത് 854 പേരെ

പരിശോധനയ്ക്ക് അയച്ചത്

8,386 സാമ്പിൾ

ഫലം വരാനുള്ളത് 385 സാമ്പിൾ