തൃശൂർ: കൊവിഡ് ലോക് ഡൗണിന്റെ ഭാഗമായി പൊതുസ്ഥലത്ത് സാമൂഹിക അകലം പാലിക്കാത്തതിന് തൃശൂർ സിറ്റി പൊലീസ് 44 പേർക്കെതിരെ കേസെടുത്തു. ആകെ രജിസ്റ്റർ ചെയ്ത കേസുകൾ 124 ആണ്. കേസുകളിൽ ഉൾപ്പെട്ട ആകെ ആളുകൾ 180, വാഹനങ്ങൾ 75, മാസ്‌ക് ധരിക്കാതെ പൊതുസ്ഥലത്ത് കാണപ്പെട്ടവർ 320 ഉം ആണ്. കുന്നംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നും യാത്രക്കാരെ കയറ്റിയ ബസ് കണ്ടക്ടർക്കും ഡ്രൈവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു. നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും സർവീസ് നടത്തിയ ഓട്ടോകളിൽ നിഷ്‌കർഷിച്ചതിൽ കൂടുതൽ ആളുകളെ കയറ്റിയതിന് കേസെടുത്തു. സാമൂഹിക അകലം പാലിക്കാത്തതിന് 320 പേർക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കും.