vazhapully-temple
കഴിമ്പ്രം വാഴപ്പിള്ളി ശ്രീരാജരാജേശ്വരി ക്ഷേത്രത്തിൽ നടന്ന അഷ്ഠനാഗ പൂജ

തൃപ്രയാർ: കഴിമ്പ്രം വാഴപ്പുള്ളി ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിൽ അഷ്ടനാഗപൂജ നടത്തി. വാഴപ്പുള്ളി ക്ഷേത്രം മേൽശാന്തി മനോജ് മുഖ്യകാർമ്മികത്വം വഹിച്ചു. സഞ്ജയ് ശാന്തി, രാം ഘോഷ് ശാന്തി എന്നിവർ സഹകാർമ്മികത്വം വഹിച്ചു.

ഭക്തജനങ്ങളെ ഒഴിവാക്കി ചടങ്ങ് മാത്രം നടത്തുകയാണ് ഉണ്ടായത്. വഴിപാടുകൾ ഓൺലൈൻ വഴി സ്വീകരിച്ചു. ക്ഷേത്രം ഭാരവാഹികളായ വി.ആർ. രാധാകൃഷ്ണൻ വി.യു. ഉണ്ണിക്കൃഷ്ണൻ, വി.കെ. ഹരിദാസ്, വി.എച്ച്. ഷാജി എന്നിവർ നേതൃത്വം നൽകി.