കയ്പമംഗലം: വി വൺ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് സോഷ്യൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ ലോക ലഹരി മുക്ത ദിനം ആചരിച്ചു. ക്ലബ് രക്ഷാധികാരി ഷക്കീർ ഹുസൈൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ഉദ്ഘാടനം നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് ടി.കെ. യൂസഫ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ഷെമീർ റഹ്മാൻ, ടി.എ. റമീസ്, പി.എം. ഷാജി, സത്യൻ കുറൂട്ടിപ്പറമ്പിൽ, സി.എസ്. സലീഷ് എന്നിവർ സംസാരിച്ചു.