kkminuaguaration
കാട്ടകാമ്പാൽ രാമപുരം വാർഡിൽ 36-ാം നമ്പർ അംഗൻവാടി കെട്ടിട ഉദ്ഘാടനം മന്ത്രി എ.സി. മൊയ്തീൻ നിർവഹിക്കുന്നു.

കുന്നംകുളം: കാട്ടകാമ്പാൽ രാമപുരം വാർഡിൽ 36-ാം നമ്പർ അംഗൻവാടി കെട്ടിട ഉദ്ഘാടനം മന്ത്രി എ.സി. മൊയ്തീൻ നിർവഹിച്ചു. സ്ഥലം എം.എൽ.എ കൂടിയായ എ.സി മൊയ്തീന്റെ ആസ്തി വികസന ഫണ്ടിൽ നന്നും അനുവദിച്ച 10 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സദാനന്ദൻ മാസ്റ്റർ അദ്ധ്യക്ഷനായിരുന്നു, വൈസ് പ്രസിഡന്റ് എം.എസ്. സുരേഖ, വാർഡ് മെമ്പറും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണുമായ ഷീജ സുധീപ്, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. ഗംഗാധരൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.