കയ്പമംഗലം: മതിലകം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ആരംഭിക്കുന്ന സാംസ്‌കാരിക നിലയത്തിന് തറക്കല്ലിട്ടു. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 60 ലക്ഷം രൂപ ഉപയോഗിച്ച് കുരിക്കൾ വീട്ടിൽ സഫിയ സൗജന്യമായി നൽകിയ 5 സെന്റ് സ്ഥലത്താണ് നിലയം നിർമ്മിക്കുന്നത്.
പാർക്കിംഗ് സൗകര്യത്തോടെ രണ്ടു നിലകളിലായി കമ്മ്യൂണിറ്റി ഹാളും വായനശാലയും ഉൾപ്പെടുന്ന സാംസ്‌കാരിക നിലയത്തിന്റെ നിർമ്മാണോദ്ഘാടനം ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ നിർവഹിച്ചു. മതിലകം പഞ്ചായത്ത് പ്രസിഡന്റ് ഇ.ജി. സുരേന്ദ്രൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് മെമ്പർമാരായ ബിന്ദു സന്തോഷ്, വി.എസ്. രവീന്ദ്രൻ, കെ.വൈ. അസീസ്, അനി റോയ് എന്നിവർ പങ്കെടുത്തു.