ചാലക്കുടി: നഗരസഭയിലെ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പരിയാരം പഞ്ചായത്തിൽ 11 പേരെ ക്വാറന്റൈനിലാക്കി. മുനിപ്പാറ സ്വദേശിയായ ഡ്രൈവർ സമ്പർക്കം പുലർത്തിയ ആളുകളെയാണ് നിരീക്ഷണത്തിലാക്കിയത്. ആരോഗ്യ വിഭാഗത്തിലെ മൂന്നും, റവന്യു വകുപ്പിലെ രണ്ടു പേരും ഇതിൽപ്പെടും. മറ്റുള്ളവർ പരിസരത്തെ കടക്കാരും ബന്ധുക്കളുമാണ്. ഡ്രൈവറുടെ സഹോദരനും പഞ്ചായത്ത് ജീവനക്കാരനുമായ ആളുടെ സ്രവം പരിശോധനയ്ക്ക് എടുക്കുകയും ചെയ്തു. ബംഗാളിൽ നിന്നെത്തി അഞ്ചു തൊഴിലാളികൾ താമസിച്ച പൂവ്വത്തിങ്കലിലെ ടൂറിസ്റ്റ് ഹോമും പഞ്ചായത്ത് അധികൃതർ അടപ്പിച്ചു.