തൃശൂർ: കൊവിഡും സമ്പൂർണ്ണ ലോക് ഡൗണും കാരണം കടകൾ അടച്ചിട്ട് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന തൃശൂർ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള മുഴുവൻ കടമുറി ഉടമകൾക്കും ഇക്കാലയളവിലെ വാടക ഒഴിവാക്കി കൊടുക്കണമെന്ന് ബി.ഡി.ജെ.എസ് തൃശൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ഉന്നയിച്ച് നിവേദനം നൽകുന്നതിന് യോഗം പ്രസിഡന്റിനെ ചുമതലപ്പെടുത്തി. യോഗത്തിൽ പ്രസിഡന്റ് വി.കെ. കാർത്തികേയൻ അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം എൻ.വി. രഞ്ജിത്ത്, കെ.യു. വേണുഗോപാൽ, മോഹൻദാസ് നെല്ലിപറമ്പിൽ, അനിൽ പൊന്നാരശ്ശേരി, സുധൻ പുളിക്കൽ, മോഹൻദാസ് പൂശ്ശേരി, സേതുമാധവൻ, ലീല നാരായണൻ, മുകേഷ്, ഉന്മേഷ് എന്നിവർ പ്രസംഗിച്ചു. എ.ടി. സന്തോഷ് സ്വാഗതവും, ലക്ഷമണൻ കാനാട്ടുകര നന്ദിയും പറഞ്ഞു.