തൃശൂർ : ജില്ലയ്ക്ക് നേരിയ ആശ്വാസം, ഏഴ് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 15 പേർ രോഗമുക്തരായി. ഖത്തറിൽ നിന്ന് വന്ന മരത്താക്കര സ്വദേശി (26, പുരുഷൻ), കുവൈറ്റിൽ നിന്ന് ജൂൺ 19 ന് തിരിച്ചെത്തിയ കുന്നംകുളം സ്വദേശി (35, പുരുഷൻ), കുവൈറ്റിൽ നിന്ന് 13 ന് തിരിച്ചെത്തിയ പുത്തൻചിറ സ്വദേശി (37, പുരുഷൻ), മഹാരാഷ്ട്രയിൽ നിന്ന് 16 ന് തിരിച്ചെത്തിയ ചാലക്കുടി സ്വദേശി (55, പുരുഷൻ), മുംബയിൽ നിന്ന് 19 ന് തിരിച്ചെത്തിയ പുത്തൻചിറ സ്വദേശി (59, പുരുഷൻ), 10 ന് മുംബയിൽ നിന്ന് തിരിച്ചെത്തിയ മുണ്ടൂർ സ്വദേശിനി (32, സ്ത്രീ), ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ മാടക്കത്തറ സ്വദേശി (36, പുരുഷൻ) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് സമ്പർക്കരോഗികളില്ല. ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ച 119 പേരാണ് ആശുപത്രികളിലുള്ളത്. തൃശൂർ സ്വദേശികളായ 6 പേർ മറ്റ് ജില്ലകളിൽ രോഗം സ്ഥിരീകരിച്ച് ആശുപത്രികളിൽ കഴിയുന്നുണ്ട്.