തൃശൂർ: ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും ജില്ലയിലെത്തുന്നവരിലെ രോഗബാധ ആയിരം പേരിൽ 20 ശതമാനമെന്ന നിലയിൽ ഉയരുമെന്ന് ആശങ്ക.

ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ മുൻകരുതലുമായി ആരോഗ്യ വകുപ്പ് തിരക്കിട്ട നീക്കം തുടങ്ങി. ഈ ഗണത്തിലുള്ളവരിൽ കൊവിഡ് ബാധിതരുടെ എണ്ണം നിലവിൽ ആയിരം പേരിൽ 17 ശതമാനമെന്ന നിലയിലാണ്. സെപ്തംബർ 15 വരെ ജില്ലയിലേക്ക് വരാൻ സാദ്ധ്യതയുള്ളവരുടെ കണക്ക് തയ്യാറാക്കി അതിനുള്ള ക്രമീകരണം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനുസരിച്ച് ജില്ലയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിലും മറ്റ് കേന്ദ്രങ്ങളിലും ചികിത്സാ സംവിധാനം ഒരുക്കാനുള്ള തയ്യാറെടുപ്പ് നടത്തിയിട്ടുണ്ട്. ഇനിയുള്ള ആഴ്ചകളിൽ ആറായിരം മുതൽ 12,​000 വരെ യാത്രികരെത്തുമെന്നാണ് കണക്കു കൂട്ടൽ.

രോഗികളുടെ എണ്ണത്തിൽ കുതിപ്പ്


ജനുവരി 30 മുതൽ ജൂൺ 11 വരെ

202
അടുത്ത രണ്ടാഴ്ച്ചക്കിടെ

327


സമ്പർക്കം 55


ജൂൺ 11 വരെ

36 പേർ


അതിനു ശേഷം 19

യാത്രികരിലൂടെ രോഗം സ്ഥിരീകരിച്ചത്


പുറത്ത് നിന്ന് ആളെത്തിതുടങ്ങിയ ആദ്യ രണ്ടാഴ്ച

1000 ൽ 1.68 ശതമാനം

രണ്ടാമത്തെ ആഴ്ച

3.5 ശതമാനം

അഞ്ചാം ആഴ്ചയിൽ

17 ശതമാനം

വരും ആഴ്ച്ചകളിൽ 20

യാത്രക്കാർ 2,​729 പേർ
പ്രവാസികൾ 162
ഇതരസംസ്ഥാനത്ത് നിന്ന് വന്നവർ 110
പശ്ചിമ ബംഗാളിൽ നിന്ന് രോഗികളായി എത്തിയവർ 17
കൊല്ലം ജില്ലയിൽ നിന്ന് ഉള്ളവർ 2
ആലപ്പുഴയിൽ നിന്ന് 1
മരണം 3

പൂൾ ടെസ്റ്റിലൂടെ രോഗം സ്ഥിരീകരിച്ചത് 36 പേർക്ക്

ആശുപത്രിയിൽ ഒരുക്കിയിരിക്കുന്ന കിടക്കകൾ


ഒന്നാം ഘട്ടം 685


രണ്ടാം ഘട്ടം 3841


മൂന്നാം ഘട്ടം 5827 (സെപ്തംബർ 15 വരെ)

..............

രോഗികളുടെ എണ്ണം വർദ്ധിക്കുമെന്ന് കണ്ടുള്ള പദ്ധതികളാണ് തയ്യാറാക്കിയത്. കൃത്യമായ ജാഗ്രത ഉണ്ടെങ്കിൽ മാത്രമേ ആശങ്ക ഒഴിവാക്കാനാകൂ.


കെ.ജെ റീന, ഡി.എം.ഒ