ചാലക്കുടി: ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി മേലൂർ സർവീസ് സഹകരണ ബാങ്ക് കുറ്റിയാടി തെങ്ങിൻ തൈകൾ വിതരണം ചെയ്തു. മേലൂർ ഹെഡ് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങ് ബാങ്ക് പ്രസിഡന്റ് എൻ.ജി. സതീഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. ബാങ്കിന്റെ നാല് ബ്രാഞ്ചുകളിലും തെങ്ങിൻതൈ വിതരണം നടന്നു. ബോർഡ് അംഗങ്ങളായ ഇ.കെ. കൃഷ്ണൻ, പി.സി. അനൂപ്, എം.എ. ഫ്രാൻസിസ്, എം.എൻ. ദിനേശൻ, ഷാജി മേച്ചേരി, ടി.ഒ. ജോൺസൻ, ഗീത ശശി, സെക്രട്ടറി എം. സിന്ധു എന്നിവർ സംസാരിച്ചു.