ചേർപ്പ്: ചേർപ്പിൽ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീയുടെ സ്രവ പരിശോധനാഫലം നെഗറ്റീവ് .
കഴിഞ്ഞദിവസം സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിൽ പോസറ്റീവ് ആയിരുന്ന പളിപ്പുറത്തുള്ള വീട്ടമ്മയുടെ സ്രവം സർക്കാർ ലാബിൽ നടത്തിയ പരിശോധനയിലാണ് നെഗറ്റീവ് ആയിരിക്കുന്നത്.
സ്വകാര്യ ലാബിലെ പരിശോധനാ ഫലം പോസറ്റീവ് ആയതിനെ തുടർന്ന് ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഗർഭപാത്രം നീക്കം ചെയ്യുന്നതിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഇക്കഴിഞ്ഞ 19ന് പരിശോധനാഫലം വരുന്നതിനു മുൻപ് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇവർ ഡിസ്ചാർജ് ആയി വീട്ടിൽ പോയതിനു ശേഷമാണ് സ്വകാര്യ ലാബിലെ പരിശോധനാഫലം എത്തിയത്.
ഇതിനെ തുടർന്ന് ആശുപത്രി അടച്ചിടുകയും ജീവനക്കാർ നിരീക്ഷണത്തിൽ പോവുകയും ചെയ്തു. ഇക്കാരണത്താൽ നടത്തിയ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ സ്രവ പരിശോധനയുടെ ഫലവും നെഗറ്റീവാണ്.
യാതൊരുവിധ സമ്പർക്കവും രോഗലക്ഷണവും ഇല്ലാതെ ഇവരുടെ പരിശോധനാഫലം പോസറ്റീവായതിനെ തുടർന്ന് നാട്ടുകാർ ഭീതിയിൽ ആയിരുന്നു.