തൃശൂർ: ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ മുഴുവൻ പഞ്ചായത്ത് മുനിസിപ്പൽ കോർപറേഷൻ കേന്ദ്രങ്ങളിലും പ്രതിഷേധ ധർണ്ണ നടത്തി. കേന്ദ്ര സംസ്ഥാന സർക്കാരുകളുടേത് തൊഴിലാളി വിരുദ്ധ ജനദ്രോഹ നയങ്ങളാണെന്ന് ആരോപിച്ചാണ് ധർണ്ണ നടത്തിയത്. മോട്ടോർ മേഖലയിലെ മുഴുവൻ തൊഴിലാളികൾക്കും ധനസഹായം നൽകുക. തൊഴിലാളികൾക്ക് ഒരു മാസത്തെ വേതനം മുൻകൂർ നൽകുക,​ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഒരു മാസത്തെ വേതനം മുൻകൂർ നൽകുക,​ ഇതര വിഭാഗ തൊഴിലാളികൾക്കും പ്രത്യേക ധനസഹായം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. ജില്ലാതല ഉദ്ഘാടനം ടി.എൻ. പ്രതാപൻ എം.പി നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി അദ്ധ്യക്ഷനായി. ഭാരവാഹികളായ ജോൺസൻ ആരോകരൻ,​ ഇ. ഉണ്ണിക്കൃഷ്ണൻ,​ ജയ്‌സൺ മാളിയേക്കൽ,​ വി.എം. ഷംസുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.