തൃപ്രയാർ: നാട്ടിക പഞ്ചായത്തിലെ വികസന മുരടിപ്പിനെതിരെ ബി.ജെ.പിയുടെ 101 ദിന സമരപരിപാടികളുടെ ഭാഗമായി കലാഞ്ഞി, മുറ്റിച്ചൂർ ഭാഗത്തെ കുടിവെള്ള പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വാട്ടർ അതോറിറ്റി ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. സുജിത്ത് വല്ലത്ത് ഉദ്ഘാടനം ചെയ്തു. ലാൽ ഊണുങ്ങൽ അദ്ധ്യക്ഷനായി. എം.വി. വിജയൻ, കെ.എസ്. സുധീർ, ബേബി പി.കെ,​ ഉല്ലസ് വെള്ളാഞ്ചേരി, സെന്തിൽ നാട്ടിക എന്നിവർ സംസാരിച്ചു.