മാള: കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ ഐ.എൻ.ടി.യു.സി കൊടുങ്ങല്ലൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എട്ട് കേന്ദ്രങ്ങളിൽ ധർണ നടത്തി. മാളയിൽ ദിലീപ് പരമേശ്വരൻ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് വിനോദ് വിതയത്തിൽ അദ്ധ്യക്ഷനായി.
അന്നമനടയിൽ വർഗീസ് കാച്ചപ്പിള്ളി ഉദ്‌ഘാടനം ചെയ്തു. വിൽസൺ കാഞ്ഞൂത്തറ അദ്ധ്യക്ഷനായി.
പുത്തൻചിറയിൽ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് അഡ്വ. വി.എസ്. അരുൺ രാജ് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡൻ്റ് ജിജോ അദ്ധ്യക്ഷനായി.
പൊയ്യയിൽ ജോഷി പെരേപ്പാടൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സാബു കൈതാരത്ത് അദ്ധ്യക്ഷനായി. കുഴൂരിൽ സി.ഒ. ഡേവിസ് ഉദ്ഘാടനം നിർവഹിച്ചു. ജോൺസൻ കൊടിയൻ അദ്ധ്യക്ഷനായി.