malsyam
വിളവെടുത്ത മത്സ്യങ്ങളുമായി ബിനു.

എരുമപ്പെട്ടി: മത്സ്യക്കൃഷിയിൽ നൂറുമേനി വിളയിച്ച് അദ്ധ്യാപകൻ. കടങ്ങോട് തെക്കുമുറി കുഴിപ്പറമ്പിൽ ബിനുവാണ് ആദ്യമായി ചെയ്ത മത്സ്യക്കൃഷിയിൽ വിജയം നേടിയത്. എടക്കഴിയൂർ സീതി സാഹിബ് മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു അദ്ധ്യാപനായ ബിനു പത്ത് മാസം മുൻപാണ് മത്സ്യക്കൃഷിക്ക് തുടക്കമിട്ടത്.

വീട്ടുപറമ്പിലെ രണ്ടര സെന്റ് സ്ഥലത്ത് കുളം നിർമ്മിച്ച് 2500 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. വാള, അനാബസ്, തിലോപ്പി ഇനങ്ങളാണ് വളർത്തിയത്. ചക്ക, ചേമ്പില, അസോള, പെല്ലറ്റ്, സീഡ് എന്നിവയാണ് തീറ്റയായി നൽകിയത്. പരീക്ഷണ അടിസ്ഥാനത്തിൽ ചെയ്ത കൃഷിയിൽ മികച്ച വിളവാണ് ലഭിക്കുന്നത്. കൃഷി തുടരാനാണ് ബിനുവിന്റെ തീരുമാനം. കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് രമണി രാജൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.