kovid
കൊവിഡ് രോഗ മുക്തനായഗുരുവായൂർ കോട്ടപ്പടി സ്വദേശി കെ.പി.നിസാമുദ്ദീൻ മെഡിക്കൽ കോളേജിലെ കൊവിഡ് രോഗികളുടെ വാർഡിലേക്ക് ടി.വി.നൽകുന്നു

തൃശൂർ: കൊവിഡിൽ നിന്നും രോഗ മുക്തി നേടിയയാൾ മെഡിക്കൽ കോളേജിലേക്ക് ടി.വി നൽകി. ഗുരുവായൂർ കോട്ടപ്പടി സ്വദേശി കെ.പി. നിസാമുദ്ദീനാണ് വാർഡിൽ കിടക്കുന്ന കൊവിഡ് രോഗികൾക്ക് മാനസിക ഉല്ലാസത്തിനായി ടി.വി നൽകിയത്. വിദേശരാജ്യങ്ങളിൽ ബിസിനസ് നടത്തുന്ന അദ്ദേഹം മേയ് 21നാണ് നാട്ടിലെത്തിയത്. തുടർന്ന് മുരിങ്ങൂരിൽ നിരീക്ഷണത്തിൽ ഇരിക്കവേ മേയ് 30ന് സ്രവ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് ജൂൺ ഒന്നിന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ജൂൺ 11ന് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. തുടർന്ന് 14 ദിവസത്തെ നിരീക്ഷണ സമയം കഴിഞ്ഞതിനുശേഷമാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിൽ എത്തി ടി.വി. കൈമാറിയത്. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ, ഡോ.എം.എ. ആൻഡ്രൂസ് ടി.വി ഏറ്റുവാങ്ങി. സൂപ്രണ്ട്, ഡോ. ആർ. ബിജു കൃഷ്ണൻ, ലൈസൻ ഓഫീസർ ഡോ. സി. രവീന്ദ്രൻ, നഴ്‌സിംഗ് സൂപ്രണ്ട് ലിസി വർഗീസ്, എം.കെ. ഹൈമവതി, കെ.എൻ. നാരായണൻ, എ.ജി. ജ്യോതിലക്ഷ്മി, ശ്രീകല, പി. ബിബിൻ തുടങ്ങിയവർ പങ്കെടുത്തു.