intuc
കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ ഐ.എൻ.ടി.യു.സി വെള്ളാങ്ങല്ലുർ മണ്ഡലം കമ്മിറ്റി കോണത്തുകുന്ന് ജംഗ്‌ഷനിൽ നടത്തിയ നിൽപ്പ് സമരം.

വെള്ളാങ്ങല്ലൂർ: കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടിക്കെതിരെയും ഇന്ധനവില വർദ്ധനവിനെതിരെയും ഐ.എൻ.ടി.യു.സി വെള്ളാങ്ങല്ലൂർ മണ്ഡലം കമ്മിറ്റി കോണത്തുകുന്ന് ജംഗ്ഷനിൽ നിൽപ്പ് സമരം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അയൂബ് കരൂപ്പടന്ന ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ഇ.വി. സജീവൻ മുഖ്യപ്രഭാഷണം നടത്തി. ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി പി. മോഹനൻ, മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ.എസ്. അബ്ദുള്ളക്കുട്ടി, ഡി.സി.സി അംഗം ധർമ്മജൻ വില്ലാടത്ത്, അനിൽ മുല്ലശ്ശേരി എന്നിവർ സംസാരിച്ചു.