ചെങ്ങാലൂർ: എസ്.എൻ പുരത്ത് ജില്ലാ പഞ്ചായത്തും ഐ.സി.ഡി.എസും തൊഴിലുറപ്പു പദ്ധതിയുമായി ചേർന്ന് നിർമിച്ച അംഗൻവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു. മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.ജെ. ഡിക്‌സൺ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കലാ പ്രിയ സുരേഷ് മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജൻ താക്കോൽ കൈമാറി. ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.വി. ജെൻസൺ, സ്ഥിരം സമിതി അദ്ധ്യക്ഷൻ ബേബി കീടായി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജു കളിയങ്ങര, ബി.ഡി.ഒ അജയഘോഷ്, അസി.എൻജിനിയർ രാജേശ്വരി, അംഗൻവാടി അദ്ധ്യാപിക കമലം എന്നിവർ സംസാരിച്ചു.