തൃശൂർ: ജില്ലയിൽ 22 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ആറ് പേർ രോഗമുക്തരായി. 14 പേർ വിദേശത്ത് നിന്ന് വന്നവരും ഏഴ് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയവരുമാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.
മട്ടാഞ്ചേരി ജൂതത്തെരുവിൽ ജോലി ചെയ്തിരുന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഭാര്യ (38, പഴഞ്ഞി), ചാലക്കുടിയിൽ ജോലിക്കായി ജൂൺ 15ന് പശ്ചിമബംഗാളിൽ നിന്നെത്തിയ (24, പുരുഷൻ), (46, പുരുഷൻ), ജൂൺ 22ന് ബംഗളൂരുവിൽ നിന്നെത്തിയ കൊടുങ്ങല്ലൂർ സ്വദേശി (49, പുരുഷൻ), ജൂൺ 17ന് കോയമ്പത്തൂരിൽ നിന്നെത്തിയ കയ്പമംഗലം സ്വദേശി (33, പുരുഷൻ), ജൂൺ 17ന് ചെന്നൈയിൽ നിന്നുവന്ന വെള്ളറക്കാട് സ്വദേശികളായ (19, 44, പുരുഷൻ), കോയമ്പത്തൂരിൽ നിന്നുവന്ന ചേലക്കോട് സ്വദേശി (65, പുരുഷൻ), യു.എ.ഇയിൽ നിന്നുവന്ന കൊടുങ്ങല്ലൂർ സ്വദേശി (31, പുരുഷൻ), ജൂൺ 11ന് കുവൈത്തിൽ നിന്നുവന്ന കുറുവിലശ്ശേരി സ്വദേശി (43, പുരുഷൻ), പാളയംപറമ്പ് സ്വദേശി (48, പുരുഷൻ), ജൂൺ 16ന് ഈജിപ്തിൽ നിന്നുവന്ന മറ്റത്തൂർ സ്വദേശി ( 48, പുരുഷൻ), ജൂൺ 12ന് കുവൈത്തിൽ നിന്നുവന്ന നെൻമണിക്കര സ്വദേശി (43, പുരുഷൻ), ജൂൺ 12ന് കുവൈത്തിൽ നിന്നുവന്ന വലപ്പാട് സ്വദേശി (43, പുരുഷൻ), ജൂൺ 23ന് കുവൈത്തിൽ നിന്നുവന്ന മുരിയാട് സ്വദേശി (47, പുരുഷൻ), ജൂൺ 12ന് ദുബായിൽ നിന്നുവന്ന താണിശ്ശേരി സ്വദേശി (35, പുരുഷൻ), ജൂൺ 24ന് കുവൈത്തിൽ നിന്നുവന്ന പുല്ലൂർ സ്വദേശി (37, പുരുഷൻ), ജൂൺ 19ന് മസ്‌കത്തിൽ നിന്നുവന്ന മുല്ലശ്ശേരി സ്വദേശി (47, പുരുഷൻ), ജൂൺ 14ന് കസാക്കിസ്ഥാനിൽ നിന്നുവന്ന കൊടുങ്ങല്ലൂർ സ്വദേശി (37, പുരുഷൻ), ജൂൺ 18ന് കുവൈത്തിൽ നിന്നുവന്ന പൂപ്പത്തി സ്വദേശി (31, പുരുഷൻ), ജൂൺ ഒന്നിന് ബഹ്‌റൈനിൽ നിന്നുവന്ന ആർത്താറ്റ് സ്വദേശിയായ (ആറ് വയസ്സുകാരൻ), ജൂൺ 19ന് ഖത്തറിൽ നിന്നുവന്ന പറവട്ടാനി സ്വദേശി (36, പുരുഷൻ) എന്നീ 22 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
മട്ടാഞ്ചേരി ജൂതത്തെരുവിൽ ജോലി ചെയ്തിരുന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഭാര്യക്കാണ് സമ്പർക്കം വഴി രോഗമുണ്ടായത്. 205 പേരാണ് കൊവിഡ് വിമുക്തരായി ഇതുവരെ ആശുപത്രി വിട്ടത്. 1721 പേരെ പുതുതായി നിരീക്ഷണത്തിലാക്കിയപ്പോൾ 922 പേരെ ഒഴിവാക്കി. ഇതുവരെ 9014 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 8458 സാമ്പിളുകളുടെ ഫലം വന്നു. 556 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലകളിൽനിന്ന് 3031 പേരുടെ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഇന്നലെ ജില്ലയിൽ
രോഗബാധിതരായി ആശുപത്രികളിലുള്ളത്- 142
നിരീക്ഷണത്തിൽ കഴിയുന്നത്- 17857
ആശുപത്രിയിൽ പ്രവേശിപ്പിച്ചത്- 10
ആശുപത്രി വിട്ടത്- 12
കൺട്രോൾ സെല്ലിൽ ലഭിച്ച കാളുകൾ- 362
കൗൺസലിംഗ് നൽകിയത്- 241
സ്ക്രീനിംഗ് ചെയ്തത്- 451