തൃശൂർ: വിവിധ വിമാനത്താവളങ്ങൾ വഴി വെള്ളിയാഴ്ച ജില്ലയിലെത്തിയത് 109 പ്രവാസികൾ. 65 വിമാനങ്ങളിലായാണ് ഇവരെത്തിയത്. കരിപ്പൂർ 19, നെടുമ്പാശേരി 23, കണ്ണൂർ ഒമ്പത്, തിരുവനന്തപുരം 14 എന്നിങ്ങനെയാണ് ഓരോ വിമാനത്താവളത്തിലും എത്തിയ ജില്ലയിലെ പ്രവാസികളുടെ എണ്ണം.