television
ജില്ലാ പഞ്ചായത്തംഗം അഡ്വ. സുമേഷ് ഒപ്പം പദ്ധതിയിലൂടെ സമാഹരിച്ച 60-ാ മത്തെ ടെലിവിഷൻ മേലൂർ പഞ്ചായത്ത് പ്രസിഡന്‌റ് പി.പി. ബാബു ഉദ്ഘാടനം ചെയ്യുന്നു

ചാലക്കുടി: ഓൺലൈൻ വിദ്യാഭ്യാസ സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് സൗജന്യ ടെലിവിഷൻ നൽകുന്ന ജില്ലാ പഞ്ചായത്ത് കൊരട്ടി ഡിവിഷന്റെ ഒപ്പം പദ്ധതിയിൽ ഇതുവരെ 60 ടെലിവിഷനുകൾ വിതരണം ചെയ്തു. അറുപതാമത്തെ ടെലിവിഷൻ പുഷ്പഗിരി ഗ്രാമവേദിക്ക് മേലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ബാബു കൈമാറി. ഗ്രാമവേദി പ്രസിഡന്റ് സി.കെ. പോൾ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. കെ.ആർ. സുമേഷ് മുഖ്യാതിഥിയായി. പഞ്ചായത്ത് മെമ്പർ സ്വപ്ന ഡേവിസ്, പി. ജോസ് തുടങ്ങിയവർ പ്രസംഗിച്ചു. അതിരപ്പിള്ളി ആദിവാസി ഊരുകളിലേക്കും പദ്ധതി പ്രകാരം 12 ടെലിവിഷനുകൾ നൽകി.