പെരിങ്ങോട്ടുകര: ചെമ്മാപ്പിള്ളി ശ്രീരാമൻചിറ തോട്ടിലെ കുളവാഴകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ ധർണ്ണ നടത്തി. അബ്ദുൾ കരീം തിരുത്തിക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. ഇ.പി ഹരീഷ് മാസ്റ്റർ, എം.ബി ബാബുരാജ്, സുരേന്ദ്രൻ കൂട്ടാല, ദിപിൻ മാറഞ്ചേരി എന്നിവർ സംസാരിച്ചു. കുളവാഴകൾ നിറഞ്ഞ് നിൽക്കുന്നതിനാൽ തോട്ടിലെ ഒഴുക്ക് നിലച്ചിരിക്കുകയാണ്. കുളവാഴകൾ നീക്കം ചെയ്തില്ലെങ്കിൽ മഴ ശക്തമാവുന്നതോടെ ചെമ്മാപ്പിള്ളി പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടുണ്ടാകും.