bjp
കോൺഗ്രസിൽ നിന്നും സി.പി.എമ്മിൽ നിന്നും രാജിവച്ച് ബി.ജെ.പിയിൽ ചേർന്നവർക്ക് ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിൽ നൽകിയ സ്വീകരണം

തൃശൂർ : അവണൂരിൽ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ഉൾപ്പെടെ നിരവധി പേർ കോൺഗ്രസ് - സി.പി.എം പാർട്ടികളുമായുള്ള ബന്ധം ഉപേക്ഷിച്ച് ബി.ജെ.പിയിൽ ചേർന്നു. ജില്ലാ അദ്ധ്യക്ഷൻ അഡ്വ. കെ.കെ അനീഷ്‌ കുമാർ ഷാൾ അണിയിച്ച് സ്വീകരിച്ച് അംഗത്വം നൽകി. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഉല്ലാസ് ബാബു, വടക്കാഞ്ചേരി മണ്ഡലം പ്രസിഡന്റ് വിനയ് കുമാർ, സംസ്ഥാന കൗൺസിൽ അംഗം ഐ.എൻ രാജേഷ്, രാജേഷ് പോട്ടോർ, ബിജീഷ് അടാട്ട്, അഡ്വ. ഗിരിജൻ നായർ, സന്ദീപ് എന്നിവർ സ്വീകരണ ചടങ്ങിന് നേതൃത്വം നൽകി.