ഒല്ലൂർ: സംസ്ഥാനത്തെ മികച്ച പൊലീസ് സ്റ്റേഷനെന്ന അംഗീകാരം ലഭിച്ച ഒല്ലൂർ സ്റ്റേഷന്റെ ഭൗതിക സൗകര്യം ഉറപ്പുവരുത്തുമെന്ന് ചീഫ് വിപ്പ് കെ. രാജൻ. കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ മികച്ച സ്റ്റേഷനുള്ള അഗീകാരം ലഭിച്ചതിനെ തുടർന്ന് സർക്കാർ ചീഫ് വിപ്പ് കെ. രാജൻ സ്റ്റേഷൻ സന്ദർശിക്കുകയും എസ്.എച്ച്.ഒ: ബെന്നി ജേക്കബിനെ അനുമോദിക്കുകയും ചെയ്തിരുന്നു.

സന്ദർശനവേളയിൽ സ്റ്റേഷനിലെ ഭൗതിക സാഹചര്യങ്ങളുടെ കുറവിനെ കുറിച്ച് ഉദ്യോഗസ്ഥർ പറഞ്ഞതിനെ തുടർന്നാണ് എം.എൽ.എ ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ച് നിർമ്മാണ പ്രവൃത്തികൾ നടത്താമെന്ന് വ്യക്തമാക്കിയത്. സി.ഐ: ബെന്നി ജേക്കബിന് പൂച്ചെണ്ടും മധുര പലഹാര വിതരണവും നടത്തി. കൗൺസിലർ സി.പി. പോളി, എസ്.ഐ: രതീഷ് മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.