kundukuzhipadam-
ടെലിവിഷൻ വിതരണം ചെയ്യുന്നു.

ചാലക്കുടി: കുണ്ടുകുഴിപ്പാടം എസ്.എൻ.യു.പി സ്‌കൂളിൽ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥിക്ക് ചാലക്കുടി സ്വർണം ഗ്യാസ് ഏജൻസി ടെലിവിഷൻ നൽകി. വൈലാത്തറ മൂത്തേടത്ത് എം.പി പ്രണവിന് ഏജൻസി ഡയറക്ടർ അഡ്വ. സി.എൽ. ഡേവിസ്, ചാലക്കുടി എസ്.എൻ.ഡി.പി യൂണിയൻ കൗൺസിലർ ടി.കെ. മനോഹരൻ എന്നിവർ ചേർന്ന് ടെലിവിഷൻ വിതരണം ചെയ്തു. സ്‌കൂൾ മാനേജർ സ്റ്റാർലി തോപ്പിൽ, വാർഡ് മെമ്പർ എസ്താപ്പാൻ, ക്ഷേത്ര സമിതി സെക്രട്ടറി എ.വി. സുധീഷ്, സ്‌കൂൾ വികസന കമ്മിറ്റി ചെയർമാൻ പി.സി. മനോജ്, സിജി യൂജിൻ, വി.വി. വിനി, പി.ബി. ബിനി, ഇ.വി. രശ്മി, കെ.എസ്. ഷിനി എന്നിവർ പങ്കൈടുത്തു.