mohanlal-fans
വിദ്യാർഥികൾക്ക് ടെലിവിഷൻ വിതരണം ചെയ്യുന്നു

ചാവക്കാട്: ആൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറൽ വെൽഫയർ അസോസിയേഷൻ ചാവക്കാട്, ഗുരുവായൂർ, കുന്നംകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ പഠനം വഴിമുട്ടിയ അഞ്ച് വിദ്യാർത്ഥികൾക്ക് ടെലിവിഷൻ വിതരണം ചെയ്തു. ഗുരുവായൂർ നഗരസഭാ വൈസ് ചെയർമാൻ അഭിലാഷ് വി. ചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഫാൻസ് അസോസിയേഷൻ ഏരിയാ സെക്രട്ടറി മനോജ് മോഹനൻ അയിനിപ്പുള്ളി അദ്ധ്യക്ഷനായി. ആദ്യ ടെലിവിഷൻ വിതരണം ബാലതാരം ഹെയ്ഡൻ ഹെൻട്രി നിർവഹിച്ചു. ചടങ്ങിൽ ഗുരുവായൂർ ലയൺസ് ക്ലബ് പ്രസിഡന്റ് ജോൺസൺ, ജ്യോതിദാസ് ഗുരുവായൂർ, സാജൻ മാഷ് എന്നിവർ സന്നിഹിതരായി. ഫാൻസ് അസോസിയേഷൻ ഏരിയ പ്രസിഡന്റ് ശ്രീജൻ പാലുവായ്, രക്ഷാധികാരി ഷാഹിദ് എടക്കഴിയൂർ, ട്രഷറർ ഉണ്ണി ചാവക്കാട്, കോ- ഓർഡിനേറ്റർ സീസൺ ബ്രഹ്മകുളം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.