ollur
ഓൺലൈൻ പഠന സൗകര്യത്തിനായി കഷ്ടപ്പെടുന്ന വിദ്യാർത്ഥികൾക്ക് നടത്തറ ,ഒല്ലൂർ മേഖല തൊഴിലാളി സംഘത്തിൻ്റെ നേതൃത്വത്തിൽ സൗജന്യ ടി.വി മുൻ മേയർ ഐ.പി.പോൾ നൽകി ഉദ്ഘാടനം ചെയ്യുന്നു.

നടത്തറ: ഓൺലൈൻ പഠന സൗകര്യത്തിനായി കഷ്ടപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഒല്ലൂർ മേഖലാ തൊഴിലാളി സംഘത്തിന്റെ നേതൃത്വത്തിൽ സൗജന്യമായി ടി.വി നൽകി. വിതരണോദ്ഘാടനം മുൻ മേയർ ഐ.പിപോൾ നിർവഹിച്ചു. സംഘം പ്രസിഡന്റ് അനിൽ പൊറ്റെക്കാട് അദ്ധ്യക്ഷനായി. മുൻ എം.എൽ.എ: എം.പി. വിൻസെന്റ് മുഖ്യാതിഥിയായി. കോൺഗ്രസ് നേതാക്കളായ ടി.എം. നന്ദകുമാർ, എം.യു. മുത്തു, സണ്ണി വാഴപ്പിള്ളി, പി. നാരായണൻ, സുജിത്ത് പുതുപ്പിള്ളി, കെ. ഗോപാലകൃഷ്ണൻ, ജിത്ത് ചാക്കോ, ടിറ്റൊ തോമസ് എന്നിവർ സംബന്ധിച്ചു.