മൂന്നുമുറി: ഫ്രൻഡ്‌സ് ഒഫ് ദ ബാപ്റ്റിസ്റ്റ് നവ മാദ്ധ്യമ കൂട്ടായ്മയുടെ പ്രതീക്ഷാ പദ്ധതിയിലൂടെ നവീകരിച്ച് വാസയോഗ്യമാക്കിയ കോടാലിയിലെ കാഞ്ഞിരപ്പറമ്പൻ സുരേന്ദ്രൻ - അജിനി ദമ്പതികളുടെ വീടിന്റെ താക്കോൽ കൈമാറ്റം നടത്തി. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് കൈമാറ്റം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന നന്ദകുമാർ, സൗമ്യ ഷിജു, മഞ്ജുള, ജോൺസൻ മാമ്പ്രക്കാരൻ, നൈജോ വാസുപുരത്തുകാരൻ, ബിജു തെക്കൻ, സിന്റാ ചേറൂ, തുടങ്ങിയവർ സംസാരിച്ചു.