വടക്കാഞ്ചേരി: ഓട്ടുപാറയിലെ ഇറച്ചി മാർക്കറ്റിൽ കോഴിയിറച്ചിക്ക് പലവിധത്തിൽ വില ഈടാക്കുന്നതായി പരാതി. കോഴിയിറച്ചി കിലോയ്ക്ക് 80, 84, 87 എന്നീ നിരക്കുകൾ ഈടാക്കുന്നുവെന്നാണ് പരാതി. ഇലക്ട്രോണിക് തുലാസിൽ കൃത്രിമം കാണിച്ചാണ് വില കുറച്ചു കൊടുക്കുന്നതെന്നാണ് വിവരം. മിക്ക കടകളിലും വില വിവരം പ്രദർശിപ്പിച്ചിട്ടില്ലെന്നും പരാതിയുണ്ട്.