ചേർപ്പ്: തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസിന്റെ പതിനൊന്നാം ഓർമ്മ ദിനം ചേർപ്പ് സുഹൃത്ത് സംഘം കലാസേവന കാരുണ്യ കൂട്ടായ്മ ആചരിച്ചു. ചേർപ്പ് സി.എൻ.എൻ ബോയ്‌സ് ഹൈസ്കൂൾ പൂമുഖത്ത് ഭൂതക്കണ്ണാടിയെന്ന ലോഹിതദാസ് ചലച്ചിത്രത്തിന്റെ പേരിൽ മന്ദാരത്തൈ നട്ടും ഛായാച്ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തിയും ഓർമ്മ പുതുക്കി. സുഹൃത്ത് സംഘം ചെയർമാൻ പി.കെ. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. എഴുത്തുകാരൻ ജോൺസൺ ചിറമ്മൽ, കവികളായ ശ്രീജിത്ത് മൂത്തേടത്ത്, ശ്രീനിവാസൻ കോവത്ത്, കെ.ബി. പ്രമോദ്, പ്രിയം സുരേഷ് ബാബു, മണികണ്ഠൻ, അക്ഷര മണികണ്ഠൻ, ശ്രേയസ് വികുമാർ എന്നിവർ സംസാരിച്ചു. ലോഹിതദാസ് ചിത്രങ്ങളുടെ ഹൃദ്യമായ ഗാനാർച്ചനയും, കഥാ പുസ്തകങ്ങളുടെ സമർപ്പണവും നടന്നു..