വടക്കാഞ്ചേരി: ജില്ലാ ആശുപത്രിയിൽ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ എക്സ് റേ സംവിധാനം നിലവിൽ വരുന്നു. നിലവിൽ പഴയ രീതിയിലുള്ള എക്സ് റേ യൂണിറ്റാണ് ജില്ലാ ആശുപത്രിയിലുള്ളത്. എക്സ് റേ യന്ത്രം സ്ഥാപിക്കുന്നതിനായി ആശുപത്രിയിൽ പ്രത്യേക തിയ്യറ്റർ ഒരുക്കും. അതിന് ശേഷമാണ് പുതിയ യൂണിറ്റ് സ്ഥാപിക്കുക. വളരെ ചുരുങ്ങിയ സമയം കൊണ്ട് എക്സ് റേ എടുക്കാവുന്ന യന്ത്രങ്ങളാണ് ഇറക്കുമതി ചെയ്തിട്ടുള്ളത്. ജില്ലാ ആശുപത്രിയിൽ എക്‌സ് റേ യൂണിറ്റ് പ്രവർത്തിക്കാത്തതിനാൻ പുറമെയുള്ള സ്വകാര്യ സ്ഥാപനങ്ങളെയാണ് ജനങ്ങൾ ആശ്രയിക്കുന്നത്.