പാവറട്ടി: മുളഞ്ചേരിക്കുളം ഇനി മുതൽ നാട്ടുകാർക്ക് ഉപയോഗിക്കാം. മുല്ലശ്ശേരി വയലോരം കലാ സാംസ്‌കാരിക വേദി പ്രവർത്തകർ കുളത്തിലെ ചണ്ടിയും പായലും മറ്റ് മാലിന്യങ്ങളും വാരി വൃത്തിയാക്കിയതോടെയാണ് നാട്ടുകാർക്ക് ഈ കുളം ഉപയോഗിക്കാനായത്. മുല്ലശ്ശേരി പഞ്ചായത്തിലെ 12-ാം വാർഡിൽ മണൽപ്പുഴ കോൾ പടവിന് സമീപമാണ് ഈ കുളം.
നൂറുകണക്കിന് നാട്ടുകാർ കുളിക്കാനായി ഉപയോഗിച്ചിരുന്ന ഈ കുളം വർഷങ്ങളായി ഉപയോഗശൂന്യമായ നിലയിലായിരുന്നു. കുളത്തിന്റെ
ശുചീകരണ പ്രവർത്തനങ്ങൾക്ക് വാർഡ് മെമ്പർ ജയ വാസുദേവൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ. സുബ്രഹ്മണ്യൻ, വയലോരം കലാ സാംസ്‌കാരിക വേദിയുടെ ഭാരവാഹികളായ ടി.എസ്. അരുൺ, പി.പി. അതുൽ, വി.വി. വിനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.