പാവറട്ടി: പ്രവാസികളെ ഇന്ത്യൻ പൗരന്മാരായി പരിഗണിച്ച് ജന്മനാട്ടിൽ തിരിച്ചെത്താൻ സാധ്യമായ എല്ലാ നടപടിക്രമങ്ങളും സർക്കാർ ചെയ്യണമെന്ന് പ്രവാസി ചേംബർ ഒഫ് കോമേഴ്‌സ് സംസ്ഥാന പ്രസിഡന്റ് ഷംസുദ്ദീൻ മരയ്ക്കാർ ആവശ്യപ്പെട്ടു. വന്ദേ ഭാരത് കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനം മാത്രമാണെന്നും സാധാരണയേക്കാൾ കൂടുതൽ പ്രയാസമേറിയ മറ്റ് ചാർട്ടേഡ് ഫ്‌ളൈറ്റ് ലോബികൾക്ക് കൊള്ളലാഭം ഉണ്ടാക്കാൻ അത് അവസരമായെന്നും അദ്ദേഹം ആരോപിച്ചു.
പ്രവാസി വിഷയങ്ങളിൽ കേന്ദ്ര- സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപ്പെട്ട് പ്രവാസികളുടെ ആശങ്ക അകറ്റണമെന്ന് പി.സി.സി.ഐ സംസ്ഥാന എക്‌സിക്യൂട്ടിവ് കമ്മിറ്റി ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ഷംസുദ്ദീൻ മരയ്ക്കാർ, വിമൻസ് വിംഗ് ചെയർപേഴ്‌സൺ ഫൗസിയ ആസാദ്, ജില്ലാ ട്രഷറർ ബീന ബാലകൃഷ്ണൻ, എക്‌സിക്യൂട്ടിവ് അംഗം ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.