ചേലക്കര: പഴയന്നൂർ കോടത്തൂർ സ്വദേശിയായ 27 വയസുള്ള ജവാന്‌ കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 15ന് ഛത്തിസ്ഖഢിൽ നിന്നും കായംകുളത്ത് വന്ന് ഏഴ് ദിവസം ക്വാറന്റൈനിൽ കഴിഞ്ഞ ശേഷം പഴയന്നൂരിലെ വീട്ടിലെത്തി വീണ്ടും നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ സ്രവ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചതോടെ ജവാനെ ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹം മാറ്റാരുമായും സമ്പർക്കമുണ്ടായിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.