cycle-sammanam
കയ്പമംഗലം വിജയഭാരതി എൽ.പി സ്‌കൂൾ നടപ്പിലാക്കിയ 'പടവുകൾ' എന്ന പദ്ധതിയുടെ ഭാഗമായി മികവുകൾ തെളിയിക്കുന്ന വിദ്യാർത്ഥിക്ക് നൽകുന്ന സൈക്കിൾ സമ്മാനദാനം ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ നിർവഹിക്കുന്നു

കയ്പമംഗലം: കയ്പമംഗലം വിജയഭാരതി എൽ.പി സ്‌കൂൾ നടപ്പിലാക്കിയ 'പടവുകൾ' എന്ന പദ്ധതിയുടെ ഭാഗമായി പഠന പാഠ്യേതര മേഖലയിൽ മികവുകൾ തെളിയിക്കുന്ന വിദ്യാർത്ഥിക്ക് നൽകുന്ന സൈക്കിൾ സമ്മാനദാനം ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ നിർവഹിച്ചു. വിദ്യാർത്ഥികളിൽ പഠനത്തോടൊപ്പം സാമൂഹിക കുടുംബ സാഹചര്യങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനും കലാസാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുമായി നൽകുന്ന പ്രോത്സാഹന പദ്ധതിയാണ് പടവുകൾ. സി.യു. ദേവാംശി എന്ന വിദ്യാർത്ഥിനിയാണ് ഇതിന് അർഹയായത്. പ്രധാന അദ്ധ്യാപിക പി. ഷീന, മാനേജർ സോമൻ താമരക്കുളം, ഒ.എ.എസ് പ്രതിനിധി രാജമണി, അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു.