തൃശൂർ: ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ ശുപാർശ പ്രകാരമുള്ള ബസ് ചാർജ് വർദ്ധനവ് ബസ് സർവീസിനെ നിലനിറുത്തുന്നതല്ലെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷൻ ഭാരാവാഹികൾ പ്രസ്താവനയിൽ പറഞ്ഞു. ഡീസലിന്റെ ക്രമതീതമായ വർദ്ധനവും യാത്രക്കാരുടെ കുറവും മൂലം ബസ് നടത്തിപ്പ് മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണ്. ഡീസൽ നികുതിയും, റോഡ് ടാക്‌സും ഒഴിവാക്കണം, മിനിമം ചാർജ് 12 രൂപയാക്കണം, വിദ്യാർത്ഥികളുടെ യാത്രനിരക്ക് അമ്പത് ശതമാനം വർദ്ധിപ്പിക്കണമെന്നും പ്രസിഡന്റ് എം.എസ്. പ്രേംകുമാർ, ജനറൽ സെക്രട്ടറി ആന്റോ ഫ്രാൻസിസ് എന്നിവർ ആവശ്യപ്പെട്ടു.