കൊടകര: കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ രോഗ പ്രതിരോധ ശേഷി നേടാൻ സഹൃദയ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വെബ്ബിനാർ നടത്തും. നോവൽ കൊറോണ വൈറസ് പ്രതിരോധവും പ്രതികരണവും എന്ന വിഷയത്തിലാണ് വെബ്ബിനാർ. ഇന്ന് ഉച്ചയ്ക്കുശേഷം രണ്ട് മുതൽ മൂന്ന് വരെയാണ് പരിപാടി. വിഷ്ണു ആയുർവേദ കോളേജിലെ അസി. പ്രൊഫ. ഡോ. കെ.പി. നിവിൽ ആണ് വെബ്ബിനാർ നയിക്കുന്നത്. ഒരേ സമയം 500 പേർക്ക് വെബ്ബിനാറിൽ പങ്കെടുക്കാനാകും. രജിസ്‌ട്രേഷനും വിവരങ്ങൾക്കും ഫോൺ. 9544545369.