obit-mary-lonappan-83
മേരി ലോനപ്പൻ

കൊടകര: വട്ടേക്കാട് ചുള്ളി വീട്ടിൽ പരേതനായ ലോനപ്പന്റെ ഭാര്യ മേരി ലോനപ്പൻ (83) നിര്യാതയായി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ തലമുതിർന്ന വനിതാനേതാവും, മഹിളാകോൺഗ്രസ് ജില്ലാ സെക്രട്ടറിയും, കൊടകര ബ്ലോക്ക് പഞ്ചായത്ത് മെമ്പറും, കൊടകര ഫാർമേഴ്‌സ് ബാങ്കിന്റെ ഡയറക്ടർ ബോർഡ് മെമ്പർ, മിൽമ എറണാകുളം മേഖല യൂണിയൻ ഭരണസമിതി അംഗം, കേരള കോ ഓപറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ഭരണസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇപ്പോൾ കനകമല ക്ഷീരോൽപാദക സഹകരസംഘം പ്രസിഡന്റാണ്. സംസ്‌കാരം നടത്തി. മക്കൾ: ജോണി, ജോസ്, ജെസി, ജോബി, ജോർജ്ജ്. മരുമക്കൾ : ലൂസി, ആനി, ജോയ്, അൽഫോൻസ, ബിന്ദു..