snehasparsham
ടെലിവിഷൻ സെറ്റുകൾ ചാവക്കാട് എസ്.എച്ച്.ഒ അനിൽ ടി.മേപ്പുള്ളി കുട്ടികളുടെ രക്ഷിതാക്കൾക്ക് സമ്മാനിക്കുന്നു

ചാവക്കാട്: ഓൺലൈൻ പഠന സൗകര്യമില്ലാത്ത മണത്തല ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ രണ്ട് പഠിതാക്കൾക്ക് ചാവക്കാട് സ്‌നേഹസ്പർശം ജീവകാരുണ്യ ട്രസ്റ്റ് ടെലിവിഷനുകൾ നൽകി. മണത്തല പള്ളി പരിസരത്ത് നടന്ന ചടങ്ങിൽ ഭാരവാഹികൾ കൈമാറിയ ടെലിവിഷൻ സെറ്റുകൾ ചാവക്കാട് എസ്.എച്ച്.ഒ അനിൽ ടി. മേപ്പുള്ളി കുട്ടികളുടെ രക്ഷിതാക്കൾക്ക് സമ്മാനിച്ചു. സ്‌നേഹസ്പർശം ചെയർമാൻ കെ.വി. അലിക്കുട്ടി അദ്ധ്യക്ഷനായ ചടങ്ങിന് കൺവീനർ ഫൈസൽ കാനാംപുള്ളി സ്വാഗതം പറഞ്ഞു. ട്രഷറർ ലൈല കണ്ണാട്ട് മുഖ്യാതിഥിയായ ചടങ്ങിൽ എ.എസ്. രാജു മാസ്റ്റർ, ഷാജഹാൻ, ഷമീർ, ചന്ദ്രൻ, ബൾക്കീസ് എന്നിവർ സംബന്ധിച്ചു.