പെരിഞ്ഞനം: 25 ലക്ഷം രൂപ ചെലവിൽ ജില്ലാ പഞ്ചായത്ത് 2019 - 20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പെരിഞ്ഞനം പഞ്ചായത്ത് കൃഷിഭവന് നിർമ്മിക്കുന്ന കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ ഉദയപ്രകാശ് ശിലാസ്ഥാപനം നിർവഹിച്ചു. പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സച്ചിത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ബി.ജി വിഷ്ണു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിത ഷാജി, സഹകരണ ബാങ്ക് പ്രസിഡന്റ് ഡോ. എൻ.ആർ ഹർഷ കുമാർ, പഞ്ചായത്ത് സെക്രട്ടറി പി. സുജാത, കൃഷി ഓഫീസർ അനിൽ കുമാർ എന്നിവർ പങ്കെടുത്തു.