chalpankuzhl
ടെലിവിഷൻ വിതരണം ചെയ്യുന്നു

ചാലക്കുടി: ചായ്പൻകുഴി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഓൺലൈൻ പഠനസൗകര്യമില്ലാത്ത 30 വിദ്യാർത്ഥികൾക്കുള്ള ടെലിവിഷൻ പി.ടി.എ പ്രസിഡന്റ് സ്റ്റാർലി തോപ്പിൽ, പ്രിൻസിപ്പൽ പി.എൽ. കൊച്ചുത്രേസ്യ, ഹെഡ്മിസ്ട്രസ് ജി.എ. സിന്ധു, എം.പി.ടി.എ പ്രസിഡന്റ് ദീപ സുനിൽ, നൈന ഓസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. സ്‌കൂൾ പി.ടി.എ, ഒ.എസ്.എ, എം.പി.ടി.എ, അദ്ധ്യാപകർ, എസ്.പി.സി, ബാങ്കുകൾ, രാഷ്ട്രീയ സാമൂഹിക സംഘടനകൾ എന്നിവരുടെ കൂട്ടായ പ്രവർത്തനങ്ങളിലൂടെയാണ് മുപ്പത് ടെലിവിഷൻ സമാഹരിച്ചത്.