പാവറട്ടി: സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ പദ്ധതിയുടെ ഭാഗമായി കാക്കശ്ശേരി താമരപ്പിള്ളിയിൽ ബാലസംഘം യൂണിറ്റിന്റെ നേതൃത്വത്തിൽ 30 സെന്റ് സ്ഥലത്ത് മഞ്ഞൾ കൃഷി ചെയ്തു. കൃഷിയുടെ ഉദ്ഘാടനം ചിറ്റാട്ടുകര സഹകരണ ബാങ്ക് പ്രസിഡന്റ് ജിയോ ഫോക്‌സ് നിർവഹിച്ചു. ബാലസംഘം യൂണിറ്റ് പ്രസിഡന്റ് ഫർഹാന സുലൈമാൻ അദ്ധ്യക്ഷനായി. കോ- ഓർഡിനേറ്റർ കെ.എസ്. ശ്രീനിവാസൻ, റിത സോമസുന്ദരൻ, കെ.എസ്. നിരഞ്ജൻ, കെ.എ. ശ്രീനിവാസൻ, താജുദ്ദീൻ താമരപ്പിള്ളി എന്നിവർ പങ്കെടുത്തു.