sndp
എസ്.എൻ.ഡി.പി യോഗം അഞ്ചേരിച്ചിറ-കാച്ചേരി ശാഖയുടെ നേതൃത്വത്തിൽ നടത്തിയ പഠനോപകരണ വിതരണത്തിന്റെ ഉദ്ഘാടനം മണ്ണുത്തി യൂണിയൻ സെക്രട്ടറി ബ്രുഗുണൻ മനയ്ക്കലാത്ത് നിർവഹിക്കുന്നു

തൃശൂർ: എസ്.എൻ.ഡി.പി യോഗം അഞ്ചേരിച്ചിറ കാച്ചേരി ശാഖയുടെ നേതൃത്വത്തിൽ നടത്തിയ പഠനോപകരണ വിതരണത്തിന്റെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം മണ്ണുത്തി യൂണിയൻ സെക്രട്ടറി ബ്രുഗുണൻ മനയ്ക്കലാത്ത് നിർവഹിച്ചു. ശാഖാ പ്രസിഡന്റ് സുരേന്ദ്രൻ എം.എസ് അദ്ധ്യക്ഷനായി. ഡയറക്ടർ ബോർഡ് മെമ്പർമാരായ ടി.വി. ചന്ദ്രൻ, ചിന്തു ചന്ദ്രൻ, യൂണിയൻ കൗൺസിലറും ഒല്ലൂർ മേഖലാ വൈസ് ചെയർമാനുമായ രാജേഷ് തിരുത്തോളി എന്നിവർ സംസാരിച്ചു. ചടങ്ങിൽ അഞ്ചേരിച്ചിറ കാച്ചേരി ശാഖാ സെക്രട്ടറി ജിനേഷ് എം.ജെ സ്വാഗതവും, ശാഖാ വൈസ് പ്രസിഡന്റ് കെ.കെ. മുരളീധരൻ നന്ദിയും പറഞ്ഞു. കെ.എസ്. ജയഘോഷ്, കെ.എ. ജയപ്രകാശ്, കെ.കെ. രാജൻ, ടി.വി. സുനിൽരാജ്, കെ.എസ്. അനീഷ്, ഐ.വി. വിമൽ എന്നിവർ നേതൃത്വം നൽകി.