തൃശൂർ : കോർപറേഷനിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് കൊവിഡ് പൊസിറ്റീവ് ആയ സാഹചര്യത്തിൽ ആവശ്യപ്പെടുന്ന മുഴുവൻ കൗൺസിലർമാർക്കും, കോർപറേഷൻ ഓഫീസിലെ മുഴുവൻ ഉദ്യോഗസ്ഥർക്കും, ആർ.ആർ.ടി ടീം അംഗങ്ങൾക്കും, കൊവിഡ് ടെസ്റ്റ് ഉടൻ നടത്തണമെന്ന് കോർപറേഷൻ പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ ആവശ്യപ്പെട്ടു. കൗൺസിലർമാർക്ക് ടെസ്റ്റ് നടത്താമെന്ന് കളക്ടർ ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ മുഴുവൻ ഉദ്യോഗസ്ഥർക്കും ടെസ്റ്റ് നടത്തണമെന്ന് മേയറോടും, ജില്ലാ ഭരണകൂടത്തോടും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.