നെല്ലായി: നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഏർപ്പെടുത്തുന്നതിനായി നെല്ലായി പറപ്പൂക്കര സർവീസ് സഹകരണ ബാങ്ക് 13 എൽ.ഇ.ഡി ടി.വികൾ വിതരണം ചെയ്തു. ടി.എൻ. പ്രതാപൻ എം.പി വിതരണോദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് കൃഷ്ണൻ നമ്പൂതിരി അദ്ധ്യക്ഷനായി. അസിസ്റ്റന്റ് രജിസ്ട്രാർ എം.സി. അജിത്ത് മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്കുള്ള ബാങ്കിന്റെ സംഭാവന ഏറ്റുവാങ്ങി. ബാങ്ക് വൈസ് പ്രസിഡന്റ് ഡേവിസ് പൊഴേലി, ബോർഡ് അംഗങ്ങളായ സുധൻ കാരയിൽ, എസ്. ഹരീഷ് കുമാർ, പ്രശാന്ത് നെടിയാംപറമ്പത്ത്, സുരേന്ദ്രൻ കൂടപറമ്പിൽ, ആന്റു മഞ്ഞളി, നന്ദകുമാർ, കെ.എസ്. രഘു, ശശികല നാരായണൻ, സന്ധ്യ അനിലൻ, അമ്പിളി സജീവൻ, സെക്രട്ടറി ഇൻ ചാർജ്, കെ.കെ. ജയലക്ഷ്മി എന്നിവർ സംബന്ധിച്ചു.