കൊടുങ്ങല്ലൂർ: വിദേശത്ത് നിന്ന് വന്ന യുവാവിനു ക്വാറന്റൈൻ കഴിഞ്ഞ് ഏഴുദിവസം കഴിഞ്ഞ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചത് പരിഭ്രാന്തിക്ക് ഇടയാക്കി. എസ്.എൻ പുരം സ്വദേശിയായ യുവാവിനാണ് ക്വാറന്റൈൻ കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷം കോവിഡ് സ്ഥീരീകരിച്ചത്. രോഗം സ്ഥീരികരിച്ചതോടെ എസ്.എൻ പുരം പഞ്ചായത്തിലെ ഏഴ് , എട്ട് വാർഡുകൾ കണ്ടെയ്‌ൻമെന്റ് സോണാക്കി. അഞ്ചാം പരത്തി, പൊരി ബസാർ പടിഞ്ഞാറ് വശമാണ് കണ്ടെയ്‌ൻമെന്റ് സോണാക്കിയത്. പതിനാല് ദിവസത്തിന് ശേഷം ഇദ്ദേഹം എസ്.എൻ പുരത്തും പരിസര പ്രദേശങ്ങളിലും കൊടുങ്ങല്ലൂരിലും പലയിടത്തായി സന്ദർശനം നടത്തി. കൊടുങ്ങല്ലൂരിൽ ടൗണിൽ 21 ആളുകളുമായി നേരിട്ട് സംസാരിച്ചിരുന്നതായി അറിയിപ്പ് കിട്ടിയിട്ടുണ്ട്. ഈ ആളുകൾ നിരവധിയാളുകളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുണ്ട്. സ്ഥിരീകരിച്ച ശേഷം ഇദ്ദേഹം പോയ ഒരു കട പൊലീസ് അടപ്പിച്ചിട്ടുണ്ട്. കോതപറമ്പ് പള്ളി സാഹിബിന്റെ പള്ളി, ഊമൻകുളം പള്ളി എന്നിവിടങ്ങളിലും ഇയാൾ സന്ദർശനം നടത്തി.