തൃശൂർ: പ്രവാസികളെ സഹായിക്കുന്നതിനായി ആരംഭിച്ച പ്രവാസി കെയർ യു.എ.ഇ ചാപ്റ്ററിന്റെ വെബ് സൈറ്റ്‌ ലോഞ്ചിംഗും ലോഗോ പ്രകാശനവും ടി.എൻ. പ്രതാപൻ എം.പി നിർവഹിച്ചു. പ്രവാസി കെയർ യു.എ.ഇ ചാപ്റ്ററിലൂടെ നൽകിവരുന്ന സേവനങ്ങളായ ചാർട്ടേഡ് ഫ്‌ളൈറ്റ്, സൗജന്യ വിമാന ടിക്കറ്റുകൾ, ചികിത്സാ സഹായം, ഭക്ഷണക്കിറ്റുകൾ എന്നിവയ്ക്ക് ഇനി മുതൽ വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ചടങ്ങിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.സി. ശ്രീകുമാർ, നവാസ് തെക്കുംപുറം, മോജു മോഹൻ എന്നിവർ സംബന്ധിച്ചു.