തൃശൂർ: നെൽവില കുടിശ്ശിക അടിയന്തരമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കർഷകസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പാഡി ഓഫീസിനു മുൻപിലും വിവിധ കൃഷിഭവനുകളുടെ മുന്നിലും പ്രതിഷേധ ധർണ നടത്തി. പാഡി ഓഫീസിനു മുമ്പിലെ പ്രതിഷേധ ധർണ ജില്ലാ സെക്രട്ടറി പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ.വി. സജു, സെബി ജോസഫ് എന്നിവർ സംസാരിച്ചു. കെ. രവീന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. ടി.വി. കൊച്ചു ദേവസ്സി സ്വാഗതവും ഗീത ഗോപി നന്ദിയും പറഞ്ഞു. അടാട്ട് കൃഷി ഭവനു മുന്നിൽ ജില്ലാ ട്രഷറർ എ.എസ്. കുട്ടി ഉദ്ഘാടനം ചെയ്തു. ഇ.കെ. അനിൽ അദ്ധ്യക്ഷനായിരുന്നു. കൂർക്കഞ്ചേരിയിൽ സംസ്ഥാന കമ്മിറ്റി അംഗം പി.ആർ. വർഗീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.